കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ കൂടി തുറന്നു

ചണ്ഡിഗഡില്‍ എക്സ്ക്ലൂസീവ് വിവാഹാഭരണ ഷോറൂമും ബംഗളുരുവില്‍ ബുട്ടീക് മാള്‍ ഔട്ട് ലെറ്റുമാണ് പുതിയതായി ആരംഭിച്ചത് കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ കല്യാണിന്‍റെ ആദ്യത്തെ ബുട്ടീക് ഔട്ട് ലെറ്റാണ് ബംഗളുരുവിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയില്‍ തുറന്നത്.…

ടൂർ ഓഫ് ഒമാന് ഫെബ്രുവരി 11 ന് തുടക്കം

മസ്കറ്റ്: ടൂർ ഓഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഫെബ്രുവരി 11ന് റുസ്താഖ് കോട്ടയിൽ നിന്ന് ആരംഭിക്കും. അഞ്ചു ദിവസങ്ങൾക്കു ശേഷം മസ്‌കറ്റിലെ മത്ര കോർണിഷിൽ സമാപിക്കും. ആ​ദ്യ ഘ​ട്ടം റു​സ്​​താ​ഖ്​ കോ​ട്ട​യി​ല്‍​ നി​ന്ന്​ ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​​ എ​ക്​​സി​ബി​ഷ​ന്‍ സ​ന്റ​ര്‍ വ​രെ​യു​ള്ള 138 കി​ലോ​മീ​റ്റ​റും ര​ണ്ടാം ഘട്ടം…

സൊഹാർ എയർ പോർട്ടിൽ യാത്രക്കാരുടെ  തിരക്കേറുന്നു , ഒപ്പം കൂടുതൽ വിമാന…

ഒമാനിലെ സൊഹാർ എയർ പോർട്ട് ക്രമേണ മികച്ച തിരക്കിലേക്ക് പ്രവേശിക്കുകയാണ്. ആയിരങ്ങൾ സൊഹാർ എയർ പോർട്ടിനെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട് . ഖത്തർ എയർ വേസ് , എയർ അറേബ്യ എന്നിവയ്‌ക്ക് പുറമെ ഇറാന്റെ ക്വിഷം എയർ വേസ് കഴിഞ്ഞ ദിവസം മുതൽ സോഹാറിൽ നിന്ന് സർവീസ് ആരംഭിച്ചത് വലിയ…

ഒമാനില്‍ അഞ്ച് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ അഞ്ച് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ യിതി ഏരിയയില്‍ കടലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യിതി ഏരിയയിലെ കടലില്‍ ഒമാനി പൗരനെ കാണാതായെന്ന വിവരം സിവില്‍ ഡിഫന്‍സിന്…

മസ്‌കറ്റിൽ ഇന്ത്യൻ വിദ്യാർഥികളുടെ അഡ്മിഷനുവേണ്ടി രെജിസ്ട്രേഷൻ മറ്റന്നാൾ  ( ജനുവരി…

ഇന്ത്യൻ സ്കൂളുകളിൽ അഡ്മിഷൻ കിട്ടാൻ വേണ്ടി രെജിസ്ട്രേഷൻ പ്രക്രിയ ചൊവ്വാഴ്ച ആരംഭിക്കും. കെജി മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഇങ്ങനെ അഡ്മിഷൻ നൽകുന്നത് . ഫെബ്രുവരി 20 വരെ അഡ്മിഷൻ തുടരും. www.indianschoolsoman.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഒമാനിൽ പെരുമഴ: സ്കൂളുകൾക്ക് അവധി

മസ്കറ്റ്: ഒമാനിലും പെരുമഴ. സമീപ കാലത്തെ ഏറ്റവും വലിയ മഴയാണ് രാജ്യത്ത് ലഭിച്ചത്. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പെരുമഴയെ തുടർന്ന് മസ്കറ്റിലെ സ്കൂളുകൾക്ക് അവധി നൽകി. ചില സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ കുട്ടികളെ തിരിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾക്ക് സന്ദേശമയച്ച ശേഷം…

നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെയുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശി പ്രവാസിക്ക്…

തൃശൂര്‍ സ്വദേശി സി.വി വര്‍ഗീസാണ് ചൊവ്വാഴ്ച രാവിലെ മസ്‍കത്തിലെ ഗാലയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന വര്‍ഗീസ്, അല്‍ സവാഹിര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്‍കത്തിലെത്തിയത്. വിസ മാറുന്നതിനായി…

ഒമാൻ സുൽത്താൻറെ നിര്യാണം: ഇന്ത്യ ദുഃഖാചരണം പ്രഖ്യാപിച്ച

ഡൽഹി: ഒമാൻ രാജാവ് സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ നിര്യാണത്തിൽ നാളെ( ജനു 13) ഇന്ത്യയിൽ ദുഃഖം ആചരിക്കും. ഇന്ത്യൻ പതാക പകുതി താഴ്ത്തി കെട്ടുകയും ഔദ്യോഗിക വിനോദങ്ങൾ എല്ലാം ഒഴിവാക്കുകയും ചെയ്യുമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്കും ആഭ്യന്തരമന്ത്രാലയം അറിയിപ്പ് നൽകി.

യുഎ ഇ യുടെ അനുശോചനം അറിയിക്കാൻ ഹിസ് ഹൈനെസ്സ് ഷെയ്ഖ്…

അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടുള്ള ആദരസൂചകയായി ഔപചാരികമായ ദുഃഖം അറിയിക്കാൻ അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മസ്‌കറ്റിൽ എത്തി. പുതിയ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഹൈതമിനെ നേരിൽ കണ്ടാണ് ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചത് . യുഎ…

തകർന്ന് തരിപ്പണമായി മരടിലെ മൂന്നാമത്തെ ഫ്‌ളാറ്റും

മരടില്‍ അവശേഷിച്ച രണ്ട് ഫ്‌ളാറ്റുകളില്‍ ഒന്നായ കോറല്‍ കോവിന്റെ പൊളിക്കല്‍ പൂര്‍ത്തിയായി. കെട്ടിട സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി തകര്‍ക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശത്ത് വലിയ തോതില്‍ പൊടിപടലം വ്യാപിച്ചിട്ടുണ്ട്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം നാലാം സൈറണ്‍ മുഴങ്ങിയാല്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി വെള്ളം തളിച്ച്…