ഭൗമ മണിക്കൂര്‍: വിളക്കണച്ച് ഒമാനും

മസ്‌കത്ത്: ഒമാനിലും ഭൗമ മണിക്കൂര്‍ ആചരിച്ചു. രാത്രി 8.30നായിരുന്നു ആചരണം.വിവിധ ഇടങ്ങളില്‍ പ്രത്യേകമായി പരിപാടികള്‍ ഒരുക്കി. 9.30 വരെ ഒരു മണിക്കൂര്‍ സമയം വിളക്കുകള്‍ അണച്ചു. എന്‍വയര്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

തൃക്കരിപ്പൂര്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത്: മസ്‌കത്ത് കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി ഏപ്രില്‍ 19ന് ബര്‍ക ഫാമില്‍ വെച്ച് നടത്തുന്ന 'തൃക്കരിപ്പൂര്‍ ഫെസ്റ്റ് 19' ലോഗോ പ്രകാശനം ചെയ്തു. സ്വഗതസംഘം ചെയര്‍മാനായി ടി ഷംസുദ്ദീനെയും കണ്‍വീനറായി സുലൈമാന്‍കുട്ടിയെയും ട്രഷററായി ശരീഫ് തൃക്കരിപ്പൂരിനെയും തിരഞ്ഞെടുത്തു. വ്യത്യസ്ത…

അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മസ്‌കത്ത്: ഐ സി എസ് മസ്‌കത്തിന്റെ ആഭിമുഖ്യത്തില്‍ സദഖത്തുല്ല മൗലവി, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ അനുസ്മരണം. എസ് വൈ എഫ് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ രാമന്തളി ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.…

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് തിരഞ്ഞെടുപ്പ്: ഡോ. സതീഷ് നമ്പ്യാരുടെ പാനലിന്…

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ അമരത്തേക്ക് വീണ്ടും ഡോ. സതീഷ് നമ്പ്യാര്‍. വെള്ളിയാച നടന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടി മലയാളികളായ സതീഷ് നമ്പ്യാരുടെയും ബാബു രാജേന്ദ്രന്റെയും നേതൃത്വത്തിലുള്ള പാനല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എതിര്‍ പാനല്‍ രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.…

ഡിബേറ്റ് ഇന്ന് റൂവിയില്‍

മസ്‌കത്ത്: നവ ഭാരതം; പ്രവാസത്തിന് പറയാനുണ്ട് എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് മസ്‌കത്ത് സെന്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിബേറ്റ് ഇന്ന്. രാത്രി എട്ട് മുതല്‍ റൂവി അല്‍ മാസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നിസാര്‍ സഖാഫി, എന്‍ ഒ ഉമ്മന്‍, പി എ വി അബൂബക്കര്‍, രാജേഷ്…

മല കയറുന്നതിനിടെ പരുക്കേറ്റ വിദേശി വനിതയെ രക്ഷപ്പെടുത്തി

ഖസബ്: മല കയറുന്നതിനിടെ പരുക്കേറ്റ പരുക്കേറ്റ യൂറോപ്യന്‍ വനിതയെ രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗത്തിന് നേതൃത്വത്തിലാണ് റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഇവരെ രക്ഷപ്പെടുത്തി. ഖസബ് വിലായത്തിലെ അല്‍ റൗധാഹ് മേഖലയിലാണ് മല കയറുന്നതിനിടെ യുവതിക്ക് പരുക്കേറ്റത്. പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം റോയല്‍ എയര്‍ ഫോഴ്‌സ്…

രാജ്യം ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കും

മസ്‌കത്ത്: രാജ്യം ഭൗമ മണിക്കൂര്‍ ആചരിക്കും. 60 മിനുറ്റ് വൈദ്യുതി ഉപയോഗം കുറച്ചും വിളക്കുകളണച്ചും ജനങ്ങള്‍ പങ്കാളിയാകും. എന്‍വയര്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്റെ നേതൃത്വത്തില്‍ ആചരിക്കുന്ന പരിപാടിയുമായി വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പങ്കാളിയാകും. ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ നീളുന്ന ഒരു മണിക്കൂറാണ് ഭൗമ…

ഒമാന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി

മസ്‌കത്ത്: അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് മസ്‌കത്ത് - ഖസബ് റൂട്ടിലെ സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് സര്‍വീസുകള്‍ ഒഴിവാക്കിയത്. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് മറ്റു സര്‍വീസുകളിലേക്ക് ടിക്കറ്റ് അനുവദിക്കുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.