മഹൂത്തില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

മസ്‌കത്ത്: മഹൂത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മറ്റൊരു മലയാളിക്ക് പരുക്കേറ്റു. കണ്ണൂര്‍ മയ്യില്‍ സ്വദേശി സാജിദ് ആണ് മരിച്ചത്. സിനാവ് - മഹൂത്ത് റോഡില്‍ മഹൂത്തിനടുത്തുവെച്ച് ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇബ്ര ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ഒമാനില്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആയിരം റിയാല്‍ ഇന്‍ഷ്വറന്‍സ്

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പുറത്തുവിട്ടു. വിദേശി തൊഴിലാളികള്‍ക്കൊപ്പം ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ആരോഗ്യ പരിരക്ഷ നിര്‍ബന്ധമാകും. തൊഴിലാളികളുടെ ഭാര്യമാര്‍ക്കും 21 വയസ്സിന് താഴെ പ്രായമുള്ള മക്കള്‍ക്കും ആരോഗ്യ പരിരക്ഷയുടെ പരിധിയില്‍ പെടും. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആയിരം…

ഹജ്ജ്: പോര്‍ട്ടല്‍ വഴി അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല

മസ്‌കത്ത്: ഈ വര്‍ഷം ഒമാനില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി ലഭിച്ചവരെ ഉടന്‍ അറിയാം. എന്നാല്‍, മന്ത്രാലയം പോര്‍ട്ടല്‍ വഴി അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിക്കുകയെന്ന് ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. അല്ലാത്ത അപേക്ഷകള്‍ റദ്ദാക്കും. 26322 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ നിന്നും 26304…

ഏപ്രില്‍ ഇന്ധന നിരക്ക് പ്രാബല്യത്തില്‍

മസ്‌കത്ത്: ഏപ്രില്‍ മാസത്തെ വര്‍ധിച്ച ഇന്ധന നിരക്ക് ഇന്നലെ അര്‍ധ രാത്രിയോടെ പ്രാബല്യത്തില്‍. എം 91 പെട്രോള്‍ നിരക്ക് ലിറ്ററിന് 198 ബൈസയില്‍ നിന്ന് 203 ആയി വര്‍ധിച്ചു. എം 95 പെട്രോള്‍ 209 ബൈസയില്‍ നിന്ന് 214 ബൈസ ആയും ഉയര്‍ന്നു. ഡീസല്‍ നിരക്ക് 238 ബൈസയില്‍…

മസ്‌കത്ത് – ഇസ്താംബൂള്‍ സര്‍വീസുകള്‍ റദ്ദാക്കി

മസ്‌കത്ത്: ഒമാന്‍ എയര്‍ മസ്‌കത്ത് - ഇസ്താംബൂള്‍ സര്‍വീസുകള്‍ റദ്ദാക്കി. ഇന്നും നാളെയും റാദ്ദാക്കിയിരിക്കുന്നത്. അതാതുര്‍ക്ക് വിമാനത്താവളത്തിലെ സര്‍വീസുകള്‍ പുതിയ ഇസ്താംബൂള്‍ വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0096824531111 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

ഒമാന്‍ ഉപപ്രധാന മന്ത്രിയും യു എന്‍ സെക്രട്ടറി ജനറലും ചര്‍ച്ച…

മസ്‌കത്ത്: ഒമാന്‍ ഉപപ്രധാന മന്ത്രി സയ്യിദ് അസദ് ബിന്‍ താരിഖ് അല്‍ സഈദും യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസും കൂടിക്കാഴ്ച നടത്തി. ടുണീഷ്യയില്‍ നടക്കുന്ന 30ാമത് അറബ് ഉച്ചകോടിക്കിടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍…