അനധികൃതമായി ഇന്ധനം കടത്തിയ വിദേശികള്‍ അറസ്റ്റില്‍

മസ്‌കത്ത്: കടല്‍ വഴി അനധികൃതമായി ഇന്ധനം കടത്തിയ കേസില്‍ വിദേശികള്‍ അറസ്റ്റില്‍. മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ടിടങ്ങളിലായി 18 ഏഷ്യന്‍ രാജ്യക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒമ്പത് ബോട്ടുകള്‍ പിടിച്ചെടുത്തു. ഖസബ് വിലായത്തിലെ റാസ് ഖബാര്‍ ഹിന്ദി പ്രദേശത്തു നിന്നും രണ്ട് ബോട്ടുകളില്‍ ഇന്ധനം കടത്തിയ നാല് വിദേശികളും മുസന്ദമിലെ ദ്വീപ്…

ബുറൈമിക്കാരുടെ പ്രിയ അധ്യാപകന് ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

മസ്‌കത്ത്: ബുറൈമിയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറെ പ്രിയങ്കരനായ ബുറൈമി ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും നിലവിലെ അഡൈ്വസറുമായ ശ്യാം ദിവേദിക്ക് യാത്രയയപ്പ്. ബുറൈമി സ്‌കൂളിലെ തന്നെ അധ്യാപികയായിരുന്ന പ്രിയപത്‌നി രശ്മി ടീച്ചറും സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായി 1996ല്‍ ആണ് ശ്യാം ദിവേദി…

ബുറൈമിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്‌കത്ത്: ബുറൈമിയില്‍ ബേക്കറി ജീവനക്കാരനായിരന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സൈതലവി രാങ്ങാട്ടൂര്‍ (50) ആണ് ബുറൈമി ആശുപത്രിയില്‍ വെച്ചു മരിച്ചത്. 15 വര്‍ഷമായി സൈതലവി ബുറൈമിയിലുണ്ട്. ഇടക്കാലത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സൈതലവി രണ്ടു മാസം മുമ്പാണ് വീണ്ടും തിരിച്ചെത്തിയത്. ഭാര്യയും നാല് മക്കളുമുണ്ട്.

മല മുകളില്‍ നിന്ന് വീണ് സ്വദേശി മരിച്ചു

മസ്‌കത്ത്: പര്‍വതത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാല്‍ തെന്നി വീണ് സ്വദേശി മരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തില്‍ ഇന്നലെയായിരുന്നു അപകടം. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൊതുവിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നീക്കം ചെയ്തു. പോലീസ് ഏവിയേഷന്‍ വിഭാഗം ഹെലിക്കോപ്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം എടുത്തുമാറ്റിയത്.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം യുവജനോത്സവം നാളെ മുതല്‍

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ഏപ്രില്‍ മുന്ന് മുതല്‍ ആറ് വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍…