റാസ് അല്‍ ഹദ്ദ് കോട്ട അറ്റകുറ്റ പണികള്‍ക്കായി അടച്ചു

മസ്‌കത്ത്: അറ്റകുറ്റ പണികള്‍ക്കായി ദക്ഷിണ ശര്‍ഖിയ്യയിലെ സൂര്‍ വിലായത്തില്‍ സ്ഥിതി ചെയ്യുന്ന റാസ് അല്‍ ഹദ്ദ് കോട്ട അടച്ചു. പൈതൃക, സാംസ്‌കാരിക മന്ത്രാലയവും ടൂറിസം മന്ത്രാലയവും സഹകരിച്ചാണ് നടപടി. 16 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള കോട്ടക്ക് രണ്ട് ഗോപുരങ്ങളും പ്രതിരോധ നിരീക്ഷണ ഉദ്ദേശ്യങ്ങള്‍ക്കുള്ള ചില തുറസ്സുകളുമുണ്ട്.…

മസ്‌കത്ത് ആര്‍ട്‌സ് കലാശ്രീ പുരസ്‌കാരം സമ്മാനിച്ചു

മസ്‌കത്ത്: പ്രവാസി കലാകാരന്മാര്‍ക്ക് നല്‍കിവരുന്ന മസ്‌കത്ത് ആര്‍ട്‌സ് കലാശ്രീ പുരസ്‌കാരം ഗോപി മാഷിന് സമ്മാനിച്ചു. അന്താരാഷ്ട്ര നാടക ദിനത്തിന്റെ ഭാഗമായി ഒമാന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ആയിഷയും ഡോ. സയിദും പുരസ്‌കാരം സമ്മാനിച്ചു. 26 വര്‍ഷമായി ഒമാനില്‍ ചിത്ര…

മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികളുമായി ഒമാന്‍

മസ്‌കത്ത്: ഒമാനില്‍ മനുഷ്യക്കടത്ത് കേസുകള്‍ കുറഞ്ഞു. 2017നെ അപേക്ഷിച്ച് 2018ല്‍ 30 ശതമാനം കുറവുണ്ടായതായി സാമൂഹിക വികസന മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. 2018ല്‍ 14 കേസുകളാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയം കുടുംബ സുരക്ഷാ വിഭാഗം നിയമോപദേശകന്‍ വര്‍വാഹ് അല്‍ ബലൂഷി പറഞ്ഞു. 2017ല്‍ കേസുകളുടെ എണ്ണം…

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ജീവനക്കാരെ ആദരിച്ചു

മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകരെയും മറ്റു ജീവനക്കാരെയും ആദരിച്ചു. അക്കാമദമിക് സബ്കമ്മിറ്റി മേധാവിയും കണ്‍വീനറുമായ അജിത് വാസുദേവന്‍, പ്രസിഡന്റ് ജയ്കിഷ് പവിത്രന്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ആശാലത സി പി, പി വി ഗോപിനാഥന്‍, ജെയിംസ് ചാക്കോ തുടങ്ങിയവര്‍ക്ക് ജയ്കിഷ് പവിത്രന്‍ പ്രത്യേക നന്ദി അറിയിച്ചു. സ്‌കൂളിന്റെ…

ഒമാന്‍ – യു എ ഇ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആമിറാത്തില്‍

മസ്‌കത്ത്: ഒമാന്‍ - യു എ ഇ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെയും മറ്റന്നാളും ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറും രണ്ട് മത്സരങ്ങളാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നടക്കുക. സൗജന്യമായി മത്സരം വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നമീപിയയില്‍ നടക്കാനിരിക്കുന്ന ഐ സി സി വേള്‍ഡ് ക്രിക്കറ്റ് ലീഗിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് അയല്‍…

പ്രവാസികളൊരുക്കിയ ഹ്രസ്വ ചിത്രം പ്രദര്‍ശനം ഇന്ന്

മസ്‌കത്ത്: മസ്‌കത്തിലെ ഒരുകൂട്ടം സിനിമാ പ്രേമികള്‍ ഒരുക്കിയ 'വണ്‍ ഇയര്‍ ഓള്‍ഡ് ബേബി' എന്ന ഹ്രസ്വ ചിത്രം ഇന്ന് ഖുറം ലൂണാര്‍ സിനിമയില്‍ പ്രദര്‍ശിപ്പിക്കും. വൈകിട്ട് അഞ്ചിനും ആറിനും പ്രദര്‍ശനം സൗജന്യമാണ്. റിജു റാം ആണ് നായകന്‍. ശ്രുതി ഹരി, സുരേന്ദ്രന്‍ കളത്തില്‍, ബഷീര്‍ എരുമേലി, ചിഞ്ചു ശ്രീജിത്ത്,…

മലയാള വിഭാഗത്തിന് പുതിയ ഭരണസമിതി

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലയാള വിഭാഗം 2019 - 2020 വര്‍ഷത്തേക്കുള്ള ഭരണ സമിതി അധികാരമേറ്റു. മലയാള വിഭാഗം ആസ്ഥാനത്തു നടന്ന പൊതുയോഗത്തില്‍ ഏകകണ്ഠമായാണ് ഏബ്രഹാം മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. നാലാം തവണയാണ് ഏബ്രഹാം മാത്യു മലയാള വിഭാഗം കണ്‍വീനറാകുന്നത്. പി ശ്രീകുമാര്‍…