ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

മസ്‌കത്ത്: ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഖദീജ (17) നിര്യാതയായി. അസുഖം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സ തേടുകുയായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ അവസാനിച്ചു

മസ്‌കത്ത്: ഒമാനുള്‍പ്പടെ ഗള്‍ഫ് മേഖലയിലും സി ബി എസ് ഇ പത്ത്, പന്ത്രണ്ട് വാര്‍ഷിക പരീക്ഷകള്‍ അവസാനിച്ചു. കഴിഞ്ഞ ഫെബ്രുവരി 26നാണ് പരീക്ഷ ആരംഭിച്ചത്. പത്താംതരം പരീക്ഷ നേരത്തേ തീര്‍ന്നിരുന്നു. ഇന്നലെ നടന്ന ഒന്റര്‍പ്രണര്‍ഷിപ്പ് പരീക്ഷയോടെയാണ് പന്ത്രണ്ടാം തരം വാര്‍ഷിക പരീക്ഷ അവസാനിച്ചത്. ഒമാനില്‍ ആയിര കണക്കിന് വിദ്യാര്‍ഥികളാണ്…

ബുഖാരി ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

മസ്‌കത്ത്: കൊണ്ടോട്ടി ബുഖാരി 30ാം വാര്‍ഷിക ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് അല്‍ ഖുവൈര്‍ സി എം സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരി കാശ്മീര്‍ വിശിഷ്ടാതിഥിയായിരിക്കും. ഐ സി എഫ് നാഷനല്‍…

ഫ്രഞ്ച് ക്ലാസിക്ക് കാറുകളുടെ പ്രദര്‍ശനം

മസ്‌കത്ത്: കാര്‍ പ്രേമികളുടെ മനം നിറച്ച് ഫ്രഞ്ച് ക്ലാസിക്ക് കാറുകളുടെ പ്രദര്‍ശനം തുടരുന്നു. മത്ര കോര്‍ണിഷില്‍ നൂറ് കണക്കിന് പേരാണ് അപൂര്‍വ കാറുകള്‍ വീക്ഷിക്കാനെത്തിയത്. ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയവുമായി സഹകരിച്ചാണ് പ്രദര്‍ശനം ഫ്രാന്‍സില്‍ നിന്നുള്ള 60ഓളം കാറുകളാണ് ഒമാനിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തുന്നത്.…