ബുഖാരി ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

36

മസ്‌കത്ത്: കൊണ്ടോട്ടി ബുഖാരി 30ാം വാര്‍ഷിക ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് അല്‍ ഖുവൈര്‍ സി എം സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരി കാശ്മീര്‍ വിശിഷ്ടാതിഥിയായിരിക്കും. ഐ സി എഫ് നാഷനല്‍ ജനറല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി, ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.