/സി ബി എസ് ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ അവസാനിച്ചു

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ അവസാനിച്ചു

മസ്‌കത്ത്: ഒമാനുള്‍പ്പടെ ഗള്‍ഫ് മേഖലയിലും സി ബി എസ് ഇ പത്ത്, പന്ത്രണ്ട് വാര്‍ഷിക പരീക്ഷകള്‍ അവസാനിച്ചു.
കഴിഞ്ഞ ഫെബ്രുവരി 26നാണ് പരീക്ഷ ആരംഭിച്ചത്. പത്താംതരം പരീക്ഷ നേരത്തേ തീര്‍ന്നിരുന്നു. ഇന്നലെ നടന്ന ഒന്റര്‍പ്രണര്‍ഷിപ്പ് പരീക്ഷയോടെയാണ് പന്ത്രണ്ടാം തരം വാര്‍ഷിക പരീക്ഷ അവസാനിച്ചത്.
ഒമാനില്‍ ആയിര കണക്കിന് വിദ്യാര്‍ഥികളാണ് ഇത്തവണ ഇരു പരീക്ഷകളും എഴുതിയത്. കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് പത്താംതരത്തിലാണ്. ജൂണ്‍ അവസാനത്തിലോ ജൂലൈ ആദ്യവാരത്തിലോ ഫലം പ്രസിദ്ധീകരിക്കും.