ഫ്രഞ്ച് ക്ലാസിക്ക് കാറുകളുടെ പ്രദര്‍ശനം

29

മസ്‌കത്ത്: കാര്‍ പ്രേമികളുടെ മനം നിറച്ച് ഫ്രഞ്ച് ക്ലാസിക്ക് കാറുകളുടെ പ്രദര്‍ശനം തുടരുന്നു. മത്ര കോര്‍ണിഷില്‍ നൂറ് കണക്കിന് പേരാണ് അപൂര്‍വ കാറുകള്‍ വീക്ഷിക്കാനെത്തിയത്. ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയവുമായി സഹകരിച്ചാണ് പ്രദര്‍ശനം
ഫ്രാന്‍സില്‍ നിന്നുള്ള 60ഓളം കാറുകളാണ് ഒമാനിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, ചരിത്ര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആറ് ഗവര്‍ണറേറ്റുകളിലാണ് പ്രദര്‍ശനം ഒരുക്കിയത്.