പൊതു അവധി: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക്

36

മസ്‌കത്ത്: നാല് ദിവസം തുടച്ചയായി ലഭിച്ച അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തി ആയിരക്കണക്കിന് സന്ദര്‍ശകര്‍. സ്വദേശികളും വിദേശികളുമായ സഞ്ചാരികളാണ് കൂടുതല്‍. കുടുംബങ്ങളായെത്തുന്നവരും നിരവധിയാണ്.
ആദ്യദിനം വാദി ബനീ ഖാലിദിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയത്, 2,774 പേര്‍. വാദി ശാബില്‍ 1000 സഞ്ചാരികളും ആമ സന്ദര്‍ശന കേന്ദ്രത്തില്‍ 300 പേരുമെത്തിയതായും ടൂറിസം മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.