ഓവര്‍സീസ് കണ്ണൂര്‍ സിറ്റി കൂട്ടായ്മ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

മസ്‌കത്ത്: ഓവര്‍സീസ് കണ്ണൂര്‍ സിറ്റി കൂട്ടായ്മയുടെ പ്രഥമ ഫുട്‌ബോള്‍ മത്സരം നടന്നു. 'ഒ കെ സി കെ ഫുട്‌ബോള്‍ ലീഗ് 2019'ല്‍ സിറ്റി ഹീറോസ്, സിറ്റി ബ്ലാസ്‌റ്റേഴ്‌സ്, സിറ്റി സ്‌ട്രൈക്കേഴ്‌സ്, സിറ്റി വാരിയേഴ്‌സ് എന്നീ ടീമുകള്‍ മാറ്റുരച്ചു. ഗ്രൂപ്പ് റൗണ്ടുകളില്‍ വിജയിച്ച് സിറ്റി ഹീറോസും സിറ്റി ബ്ലാസ്‌റ്റേഴ്‌സും ഫൈനലിലെത്തി.…

മല മുകളില്‍ കുടുങ്ങിയ ഏഴു സ്വദേശികളെ രക്ഷപ്പെടുത്തി

മസ്‌കത്ത്: ഇബ്രി വിലായത്തില്‍ മാസിം മലയില്‍ കുടുങ്ങിയ ഏഴു സ്വദേശികളെ റോയല്‍ ഒമാന്‍ പോലീസ് ഹെലിക്കോപ്ടറില്‍ രക്ഷപ്പെടുത്തി.പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ഫോഴ്‌സ് വിഭാഗമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പര്‍വതങ്ങളില്‍ കയറുന്നവര്‍ ശാരീരിക ക്ഷമത ഉറപ്പുവരുത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ഉപകരണങ്ങള്‍ കൈവശം സൂക്ഷിക്കണമെന്നും പോലീസ്…

ചരക്കു കപ്പലില്‍ നിന്നും പരുക്കേറ്റയാളെ കരയിലെത്തിച്ചു

മസ്‌കത്ത്: ഒമാന്‍ കടലില്‍ ശാരീരികാസ്യസ്ഥ്യം അനുഭവപ്പെട്ട ചരക്ക് കപ്പല്‍ തൊഴിലാളിക്ക് ചികിത്സാ സഹായം നല്‍കി റോയല്‍ എയര്‍ഫോഴ്‌സ്. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് കടലില്‍ നിന്നും ശാരീരിക പ്രയാസം നേരിട്ടയാളെ ഹെലിക്കോപ്ടറില്‍ കരിയലെത്തിച്ചത്. ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി.

സഹം ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷികം

മസ്‌കത്ത്: സഹം ഇന്ത്യന്‍ സ്‌കൂളില്‍ വാര്‍ഷികാഘോഷം വര്‍ണാഭമായി. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം സിറാജുദ്ദീന്‍ നെഹലത്ത് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം ബാത്തിന മേഖല പ്രതിനിധികളായ സയിദ് മുഹമ്മഗ് റഈസി, മുഹമ്മദ് സൈഫ് അല്‍ മഅ്മരി, മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എശ് ഐ ശരീഫ്, സ്‌കൂള്‍…