ബുറൈമിയില്‍ നിയമലംഘകര്‍ക്കായി വ്യാപക പരിശോധന

മസ്‌കത്ത്: ബുറൈമിയില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ അറസ്റ്റിലായ വിദേശികളെ നാടുകടത്തി. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 108 പേരെയാണ് പിടികൂടിയത്. സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരും അറസ്റ്റിലായവരില്‍ പെടും. ആറ് പേര്‍ കാര്‍ഷിക ജോലിയില്‍ എര്‍പ്പെട്ടവരായിരുന്നു. ഏഷ്യന്‍ രാജ്യക്കാരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അക്വോറിയം മാള്‍ ഓഫ് മസ്‌കത്തില്‍ ഏപ്രില്‍…

മസ്‌കത്ത്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അക്വോറിയം മസ്‌കത്തില്‍ ഈ മാസം 15ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. മാള്‍ ഓഫ് മസ്‌കത്തിലാണ് ഒമാനിലെ ആദ്യത്തെ പൊതു അക്വോറിയം നിര്‍മിച്ചിരിക്കുന്നത്. 8,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അക്വോറിയം നിര്‍മിച്ചിരിക്കുന്നത്. മാളിന്റെ മുന്ന് നിലകളില്‍ തൊട്ടുകിടക്കുന്ന അക്വോറിയം സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം…

ആരോഗ്യ സംരക്ഷണ ബോധവത്കരണം

മസ്‌കത്ത്: ലോകാരോഗ്യ ദിനത്തില്‍ മസ്‌കത്തില്‍ രണ്ടിടങ്ങളില്‍ വാക്കത്തണ്‍ സംഘടിപ്പിച്ചു. മദ്‌യനും ഒമാനി നഴ്‌സിംഗ് അസോസിയേഷനും സംയുക്തമായി നോളജ് ഒയാസിസ് മസ്‌കത്തില്‍ ഒരുക്കിയ കൂട്ട നടത്തത്തില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. അല്‍ നഹ്ദ ആശുപത്രിയുമായി സഹകരിച്ച് ഒമാനി നഴ്‌സിംഗ് അസോസിയേഷന്‍ ഖുറം നാച്വറല്‍ പാര്‍ക്കിലും വാക്കത്തണ്‍ സംഘടിപ്പിച്ചു. ശൂറ…

മസ്‌കത്ത് ആര്‍ട്‌സ് പുരസ്‌കാരത്തിന് അപേക്ഷിക്കാം

മസ്‌കത്ത്: മസ്‌കത്ത് ആര്‍ട്‌സ് നല്‍കിവരുന്ന കലാശ്രീ, നാടകശ്രീ, പ്രവാസ കലാശ്രീ എന്നീ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് കലാശ്രീയും നാടക രംഗത്തെ വ്യക്തിത്വത്തിന് നാടക ശ്രീയും പ്രവാസ കലാശ്രീയും സമ്മാനിക്കും. ഇത്തവണ കേരളശ്രീ എന്ന പേരില്‍ പുതിയൊരു പുരസ്‌കാരം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനില്‍ കേരള…

സൊഹാര്‍ മലയാളി സംഘം കേരളോത്സവം

മസ്‌കത്ത്: സൊഹാര്‍ മലയാളി സംഘം 11ാമത് കേരളോത്സവം വെള്ളിയാഴ്ച സൊഹാര്‍ സ്‌പോര്‍ട്‌സ് ക്ലബ് മൈതാനിയില്‍ നടക്കും. വൈകുന്നേരം 5.30ന് വാദ്യമേളത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ പി കണ്ണന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയ ഡോ. വി ടി വിനോദിനെ ചടങ്ങില്‍ ആദരിക്കും.…

‘ധ്വനി മസ്‌കത്ത്’ വര്‍ഷികം ഏപ്രില്‍ 12ന്

മസ്‌കത്ത്: സാംസ്‌കാരിക സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ധ്വനി മസ്‌കത്ത് കൂട്ടായ്മയുടെ വര്‍ഷികാഘോഷം ഏപ്രില്‍ 12ന് അരങ്ങേറും. 'ധ്വനി തരംഗം' എന്ന പേരില്‍ സീബ് റാമീ ഡ്രീംസ് റിസോര്‍ട്ട് ഹാളില്‍ നടക്കുന്ന പരിപാടി വൈകിട്ട് 5.30ന് തുടക്കം കുറിക്കും. പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഉദ്ഘാടനം…

ഒമാനില്‍ ഇന്ത്യക്കാര്‍ കുത്തനെ കുറയുന്നു

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുറയുന്നതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരുടെ എണ്ണത്തില്‍ നാല് ശതമാനം കുറവ് രേഖപ്പെടുത്തി. 6.57 ലക്ഷം ഇന്ത്യക്കാരാണ് ഫെബ്രുവരി അവസാനം ഒമാനിലുള്ളത്. ബംഗ്ലാദേശികള്‍ 4.6വും പാക്കിസ്ഥാനികളുടെ എണ്ണത്തില്‍ 7.1 ശതമാനവും…

ഒമാനില്‍ പണമില്ലാത്ത ചെക്ക് നല്‍കി പ്രവാസികള്‍ രാജ്യം വിടുന്നു

മസ്‌കത്ത്: പണമില്ലാത്ത ചെക്ക് നല്‍കി പ്രവാസികള്‍ രാജ്യം വിടുന്നതായി റോയല്‍ ഒമാന്‍ പോലീസ്. കമ്പനി ഉടമകളാണ് ഇങ്ങനെ രാജ്യം വിടുന്നവരില്‍ അധികവും. ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ സാധിക്കാത്ത സാഹചര്യം വരുമ്പോഴാണ് പലരും നാടുവിടുന്നത്. എന്നാല്‍, ഇത്തരകാക്കെ പിടികൂടാന്‍ പോലീസ് നടപടികള്‍ ശക്തമാക്കുകകയാണ്. ഇന്റര്‍പോളുമായി സഹകരിച്ച് വണ്ടിച്ചെക്ക് നല്‍കി രാജ്യം…