/ഒമാനില്‍ ഇന്ത്യന്‍ ഫിലിം വീക്ക് വരുന്നു

ഒമാനില്‍ ഇന്ത്യന്‍ ഫിലിം വീക്ക് വരുന്നു

മസ്‌കത്ത്: ഇന്ത്യന്‍ സിനിമകളുടെ പ്രത്യേക പ്രദര്‍ശനവുമായി ഇന്ത്യന്‍ ഫിലിം വീക്ക് ഒരുക്കുന്നു. ഈ മാസം 18 മുതല്‍ 25 വരെ രാജ്യത്ത് മൂന്നിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ലൂണാര്‍ സിനിമാസ് ഫിലിം വീക്ക് ഒരുക്കുന്നത്. രണ്ട് റിയാലാണ് ടിക്കറ്റ് നിരക്ക്. നിരവധി ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശനത്തിനെത്തും.