കാന്‍സര്‍ ‘അവയര്‍നസ് ടോക്ക്’ ഇന്ന്

സീബ്: ബദര്‍ അല്‍ സമ ആശുപത്രിയുമായി സഹകരിച്ച് ഐ സി എഫ് സീബ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതകള്‍ക്കായുള്ള കാന്‍സര്‍ അവയര്‍നസ് ടോക്ക് ഇന്ന് നടക്കും. വൈകിട്ട് രാത്രി എട്ട് മുതല്‍ സീബ് അല്‍ സുതാലി മദ്‌റസ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അല്‍ ഖൂദ് ബദര്‍ അല്‍ സമ…

വിശുദ്ധവാര ശുശ്രുഷകള്‍

മസ്‌കത്ത്: മസ്‌കത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ 2019 - 2020 വര്‍ഷത്തെ വിശുദ്ധവാര ശുശ്രുഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

സുല്‍ത്താന്റെ ഉത്തരവ്: ഇറാനിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി ഒമാന്‍ വിമാനങ്ങള്‍

മസ്‌കത്ത്: കാലാവസ്ഥാ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇ ഇറാനിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുമായി റോയല്‍ എയര്‍ ഫോഴ്‌സ് വിമാനങ്ങള്‍. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാരുണ്യ പ്രവൃത്തി. മുസന്ന എയര്‍ ബേസില്‍ നിന്നും ഇറാനിലേക്ക് നിരവധി വിമാനങ്ങളാണ് സര്‍വീസ് ഒരുക്കുന്നത്.

ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ ടീമുകള്‍ക്ക് വിജയം

മസ്‌കത്ത്: ബോഷര്‍ ഒളിമ്പിക് സെന്റര്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ - ഇന്റര്‍ ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ ടീമുകള്‍ക്ക് വിജയം. അണ്ടര്‍ 11 വിഭാഗത്തില്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ആയുഷ് കാര്‍തിക്ക് ടൂര്‍ണമെന്റിലെ താരമായും അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇവാന്‍ പോള്‍…

യുവജന പ്രസ്ഥാനം പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച

മസ്‌കത്ത്: മസ്‌കത്ത് മഹാ ഇടവകയിലെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2019 - 20 പ്രവൃത്തി വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും പൊതുസമ്മേളനവും വെള്ളിയാഴ്ച നടക്കും. വി. കുര്‍ബ്ബാനാനന്തരം ചടങ്ങുകള്‍ ആരംഭിക്കും. സെന്റ് തോമസ് ദേവാലയത്തില്‍ വെച്ച് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ ഭദ്രദീപം…

ഒമാനിലെ ബേങ്കിംഗ് മേഖലയിലും സ്വദേശിവത്കരണം നൂറ് ശതമാനത്തിലേക്ക്

മസ്‌കത്ത്: ഒമാനിലെ ബേങ്കിംഗ് മേഖലയിലും സ്വദേശിവത്കരണം നൂറ് ശതമാനത്തിലേക്ക് നീങ്ങുന്നതായി കണക്കുകള്‍. സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ബേങ്കിംഗ് മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 94 ശതമാനമായി ഉയര്‍ന്നു. കോളജ് ഓഫ് ബേങ്കിംഗ്, ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് എന്നിവയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്…

മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത്: മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി ഉമ്മന്‍ കോഷി ചെറിയാനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഖുറം റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസിയാണ് ഉമ്മന്‍ കോഷി ചെറിയാന്‍. മരണ കാരണം വ്യക്തമല്ല.

പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് കുത്തനെ കുറഞ്ഞു

മസ്‌കത്ത്: വരുമാനത്തിലുണ്ടായ ഇടിവ് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനെ കാര്യമായി ബാധിച്ചതായി റിപ്പേര്‍ട്ട്. വിദേശി തൊഴിലാളികളുടെ എണ്ണം കുയറന്നതും ഇതിന്ന് കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്ന. കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ച പണത്തില്‍ നൂറ് കോടി ഡോളറിന്റെ കുറവുണ്ടായെന്ന് ലോക ബേങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016ല്‍ 3.97 ബില്യന്‍…