വീട്ടില്‍ വെള്ളം കയറി; സ്വദേശി കുടുംബത്തെ രക്ഷപ്പെടുത്തി

മസ്‌കത്ത്: രാജ്യത്ത് മഴ കനത്തതോടെ വീടുകളിലും വെള്ളം കയറി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ആമിറാത്ത് വിലായത്തിലെ അല്‍ മുഹാജ് പ്രദേശത്ത് വെള്ളം കയറിയ വീടിനകത്ത് അകപ്പെട്ട നാല് സ്വദേശികളെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

വാദികളില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി

മസ്‌കത്ത്: വാദികളില്‍ വെള്ളം നിറഞ്ഞൊഴുകയതോടെ അപകടങ്ങളില്‍ പെടുന്നവര്‍ വര്‍ധിച്ചു. മണിക്കൂറുകള്‍ക്കിടെ വിവിധ സ്ഥലങ്ങളിലാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയത്. മുസന്ദം ദിബയില്‍ വാദിയില്‍ കുടുങ്ങിയ ഏഷ്യന്‍ വംശജനെ രക്ഷപ്പെടുത്തി. സാരമല്ലാത്ത പരുക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സംഭവത്തില്‍ ഖസബില്‍ വാദിയില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്നും…

കൈരളി സലാല അംഗത്വ വിതരണം തുടങ്ങി

സലാല: കൈരളി സലാലയുടെ 2019ലെ അംഗത്വ വിതരണം ആരംഭിച്ചു. കൈരളി പ്രസിഡന്റ് കെ എ റഹീമും ജോയന്റ് സെക്രട്ടറി സിജോയും ചേര്‍ന്ന് കൈരളി സലാലയുടെ സ്ഥാപക നേതാവ് പി ആര്‍ വിജയരാഘവന് നല്‍കി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കെ എ റഹീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ആര്‍…

ഒമാനില്‍ ഇന്നും കനത്ത മഴ തുടരും

മസ്‌കത്ത്: ഒമാനില്‍ ഇന്ന് കനത്ത മഴ തുടരും. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ രാവിലെ മുതല്‍ മഴ ലഭിക്കും. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാകും മഴ. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു. മസ്‌കത്ത്, മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിലിയ്യ, ശര്‍ഖിയ മേഖലകളില്‍ മുപ്പത് മുതല്‍ 75 മില്ലീമീറ്റര്‍…