/ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാള്‍ ഓഫ് മസ്‌കത്തില്‍ തുറന്നു

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാള്‍ ഓഫ് മസ്‌കത്തില്‍ തുറന്നു

മസ്‌കത്ത്: ലുലു ഗ്രൂപ്പിന് കീഴിലെ ഒമാനിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് മബേല മാള്‍ ഓഫ് മസ്‌കത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സെയ്ഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലി, ലുലു ഒമാന്‍ ഡയറക്ടര്‍ എ വി അനന്ത്, റീജ്യനല്‍ ഡയറക്ടര്‍ കെ എ ഷബീര്‍, ഉയര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഒമാനിലെ ലുലു ഗ്രൂപ്പിന്റെ 23ാമത്തെയും ആഗോള തലത്തിലെ 166ാമത്തെയും ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. രണ്ട് നിലകളിലായി 2.30 ലക്ഷം ചതുരശ്ര അടിയാണ് മബേല ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വിസ്തൃതി.
അമിറാത്തില്‍ ഉള്‍പ്പടെ ഒമാനില്‍ മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഈ വര്‍ഷം തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവമാകും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കുകയെന്ന് ലുലു ഗ്രൂപ്പ് ഒമാന്‍, ശ്രീലങ്ക, ഇന്ത്യ ഡയറക്ടര്‍ എ വി അനന്ത് പറഞ്ഞു.