/മലയാളി മോംസ് മിഡില്‍ ഈസ്റ്റ് രണ്ടാം വാര്‍ഷികം

മലയാളി മോംസ് മിഡില്‍ ഈസ്റ്റ് രണ്ടാം വാര്‍ഷികം

മസ്‌കത്ത്: മലയാളി മോംസ് മിഡില്‍ ഈസ്റ്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ഡോ. ലീന എടാട്ടുകാരന്‍ ഡെന്നി ഉദ്ഘാടനം നിര്‍വഹിച്ചു. ഫെബിത ബദറുദ്ദീന്‍ അതിഥിയായിരുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമായ പോളി സിസ്റ്റിക് ഒവേറിയന്‍ ഡിസീസിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഡോ. ലീന വിശദീകരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ‘തിരംഗ് 2019’ എന്ന പേരില്‍ ഗ്രൂപ്പിലെ അംഗങ്ങളായ അമ്മമാരും കുട്ടികളും അവതരിപ്പിച്ച വിവിധ ഇനം കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എന്ന സന്ദേശത്തില്‍ അവതരിപ്പിച്ച കുട്ടികളുടെ ഫാഷന്‍ ഷോ പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാര്‍ക്കുള്ള സ്‌നേഹാദരമായി.
മോനാ മുഹമ്മദ് ആണ് മലയാളി മോംസ് മിഡില്‍ ഈസ്റ്റിന്റെ ഒമാന്‍ വിഭാഗം കണ്‍വീനര്‍. സെക്രട്ടറി ശില്‍പ രഞ്ജിത്ത്, ചീഫ് കോര്‍ഡിനേറ്റര്‍മാരായ ജഷീല മഹ്‌റൂഫ്, സിന്ധു സോമന്‍, ട്രഷറര്‍ സ്മിത ഗോപന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്.