ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ 22ന് തുറക്കും

4

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഒമാനിലെ 21ാമത് ഇന്ത്യന്‍ സ്‌കൂള്‍ ബോഷറില്‍ ഈ മാസം 22ന് പ്രവര്‍ത്തനം ആരംഭിക്കും. തലസ്ഥാന നഗരിയിലെ ഏഴാമത്തെ ഇന്ത്യന്‍ സ്‌കൂളാണിത്. കെ ജി മുതല്‍ എട്ടാം തരം വരെയാണഅ ഈ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നത്. 1800 വിദ്യാര്‍ഥികള്‍ ഇതിനോടകം സ്‌കൂളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ടെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഡോ. ബേബി സാം സാമുവല്‍ പറഞ്ഞു.
വേറിട്ട കൈ ജി ക്ലാസ്മുറികള്‍, സ്‌റ്റെം ലാബുകള്‍, റോബോട്ടിക്‌സ് കേന്ദ്രം, കെ ജി കളിസ്ഥലം, ലൈബ്രറികള്‍, കലാ സംഗീത റൂമുകള്‍, നീന്തല്‍കുളം, ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രം, ലോകോത്തര സിന്തറ്റിക് ട്രാക്കുകള്‍, സൈക്കിളിംഗ് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് പിച്ച്, കബഡി കളി സ്ഥലം തുടങ്ങിയവയും ബോഷര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. രാകേഷ് സിംഗ് തൊമാര്‍ ആണ് പ്രിന്‍സിപ്പല്‍.