റമളാനില്‍ വില വര്‍ധിപ്പിച്ചാല്‍ നടപടി

7

മസ്‌കത്ത്: റമളാനില്‍ ഉപയോഗം വര്‍ധിക്കുന്നത് മുതലെടുത്ത് ഉത്പന്നങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചാല്‍ കനത്ത നടപടിയെന്ന് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍. അമിത വില ഈടാക്കരുതെന്ന് കച്ചവട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിലക്കയറ്റം കണ്ടെത്തുന്നതിന് വ്യാപകമായി പരിശോധന നടത്തും. വില വര്‍ധിപ്പിച്ചാല്‍ 1000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും പി എ സി പി ഡയറക്ടര്‍ ജനറല്‍ ഹമൂദ് ബിന്‍ സൈദ് ജബ്‌രി പറഞ്ഞു.