ഡോ. വി പി ഗംഗാധരന്റെ കാന്‍സര്‍ ബോധവത്കരണ പ്രഭാഷണം ഇന്ന് ഖുറമില്‍

34

മസ്‌കത്ത്: കാന്‍സര്‍ പേടി വേണ്ട, ജാഗ്രത മതി എന്ന സന്ദേശത്തില്‍ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ ഡയറക്ടറുമായ ഡോ. വി പി ഗംഗാധരന്‍ ഇന്ന് ഖുറമില്‍ പ്രഭാഷണം നടത്തി. വൈകിട്ട് 7.30 മുതല്‍ ഖുറം അല്‍ ബഹ്ജ ഹാളിലാണ് പരിപാടി.
‘പുതിയ വര്‍ത്തമാനങ്ങളില്‍ പ്രവാസത്തിനും ആധിയുണ്ട്’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് മിഡില്‍ ഈസ്റ്റ് കമ്മറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കാന്‍സര്‍ ബോധവത്കരണ സമ്മേളനത്തിലാണ് ഡോ. വി പി ഗംഗാധരന്‍ പ്രഭാഷണം നടത്തുന്നത്. മാറിയ ജീവിത ശീലങ്ങളുടെ സമ്മാനമായി കാന്‍സര്‍ രോഗം പുതിയ സമൂഹത്തെ അപകടകരമാം വിധം ഗ്രസിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപുലമായ ബോധവത്കരണം ലക്ഷ്യമാക്കിയാണ് ഐ സി എഫ് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.