ഉടമസ്ഥരില്ലാത്ത വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്യുന്നു

35

മസ്‌കത്ത്: ഉപയോഗശൂന്യമായി പൊതുസ്ഥലത്ത് പാര്‍ക്കിംഗിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ മസ്‌കത്ത് നഗരസഭ. ഇതിന്റെ ഭാഗമായി മബേല ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ കണ്ടെത്തിയ വാഹനങ്ങളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നോട്ടീസ് പതിച്ചു. 14 ദിവസങ്ങള്‍ക്കകം വാഹനം നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ചാണ് നടപടി.