ഉപയോക്താക്കൾക്ക് “കിയോസ്‌ക്” സംവിധാനമൊരുക്കി ഒമാൻ യുഎഇ എക്സ്ചേഞ്ച്

8

മസ്കറ്റ്: ധന വിനിമയത്തിന് നൂതന സംവിധാനമൊരുക്കി ആഗോള പണമിടപാട് സ്ഥാപനമായ ഒമാൻ യു എ ഇ എക്സ്ചേഞ്ച്. നവീനവുംഓട്ടോമേറ്റഡ് സാങ്കേതികവിദ്യ വഴി  സേവനങ്ങൾ  കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുതിയ സ്വയം സേവന കിയോസ്ക് സംവിധാനമാന്തങ്ങളുടെ ഉപയോക്താക്കൾക്കായി ഒമാൻ യു എ ഇ എക്സ്ചേഞ്ച് ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കൾക്ക് ഡെബിറ്റ് കാർഡുകളോ പണമോ ഉപയോഗിച്ച് വിനിമയം നടത്താൻ സാധിക്കുന്ന വിധമാണ് കിയോസ്‌ക്ഒരുക്കിയിരിക്കുന്നത്. ഇതു വഴി ക്യു നിൽക്കുകയോവേണ്ട.  ഈ സൗകര്യത്തോടുകൂടിയ സുൽത്താനേറ്റിലെ ആദ്യത്തെ എക്സ്ചേഞ്ച്ഹൗസായി ഒമാൻ യു എ ഇ എക്സ്ചേഞ്ച് മാറും.

രജിസ്റ്റർ ചെയ്തിട്ടുള്ള ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ നാഷണൽ ഐഡിയോ,  റസിഡന്റ് ഐഡിയോകിയോസ്കിൽ നിക്ഷേപിക്കുന്നതോടെ അവരുടെ വിശദാംശങ്ങൾ കിയോസ്‌ക് മെഷീനിൽ തെളിയുകയും ആവശ്യാനുസരണംലോകത്തിലേക്കെവിടെ വേണമെങ്കിലും പണമിടപാട് നടത്താനും സാധിക്കും. ഒമാൻ ഐഡന്റിറ്റി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ്ഉപയോക്താക്കളുടെ വിവരങ്ങൾ എളുപ്പത്തിൽ കിയോസ്കിൽ തെളിയുന്നത്.

സുൽത്താനേറ്റിലെ  മറ്റു ശാഖകളിൽ ഉടൻ സ്വയം സേവന കിയോസ്കുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും  ഏറ്റവും നൂതനമായസാങ്കേതിക വിദ്യകൾ സമയോചിതം പ്രയോജനപ്പെടുത്തി ഉപയോക്താക്കളെ എന്നും പിന്തുണച്ചിട്ടുള്ള ഒമാൻ യു എ ഇ എക്സ്ചേഞ്ച് ഡിജിറ്റൽപ്രതലത്തിൽ നടത്തി വരുന്ന സമൂല വികസന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കിയോസ്‌ക് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നും  ഈഉദ്യമത്തിന് എല്ലാവിധ പിന്തുണയും നൽകിയ ഒമാൻ സെൻട്രൽ ബാങ്കിന് നന്ദിയുണ്ടെന്നും ഒമാൻ യു.എ.ഇ എക്സ്ചേഞ്ചിന്റെ ചീഫ്എക്സിക്യുട്ടീവ് ഓഫീസർ ബോബൻ എം പി പറഞ്ഞു.