ഒമാൻ സ്വദേശികൾക്ക് ഇനി പാകിസ്ഥാനിൽ വിസ ഓൺ-അറൈവൽ സംവിധാനം 

കൂടുതൽ ഒമാൻ സ്വദേശികൾ പാകിസ്ഥാൻ സന്ദർശിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇമ്രാൻ ഖാൻ സർക്കാർ വിസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തി. മൾട്ടിപ്പിൾ വിസയും ഇതോടൊപ്പം നൽകുന്നുണ്ട്. മൊത്തം 50 രാജ്യക്കാർക്കാണ് വിസ ഓൺ അറൈവൽ   സംവിധാനം പാകിസ്‌ഥാൻ ഏർപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഒമാനെ പാകിസ്ഥാന്റെ ഏറ്റവും അടുത്ത 7 സൗഹൃദ രാജ്യങ്ങളിൽ…

ഒമാനിൽ  സെയിൽസ് മാർക്കറ്റിംഗ് വിസയുടെ നിരോധനം തുടരും 

വിദേശികൾക്ക്  പുതുതായി മാർക്കറ്റിംഗ് & സെയ്ൽസ് കാറ്റഗറി വിസകൾ ഇപ്പോൾ നൽകേണ്ടതില്ലെന്ന ഒമാൻ ഗവൺമെൻറ് തീരുമാനം തൽക്കാലം മാറ്റമില്ലാതെ തുടരും. കുറഞ്ഞത് 6 മാസത്തേക്ക് കൂടി ഈ വിസ നിരോധനം തുടരുമെന്നാണ് അറിയുന്നത്. എന്നാൽ നിലവിൽ ഉള്ള വിസകൾ പുതുക്കിക്കൊടുക്കുന്നതിൽ നിരോധനം ഉണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്.

ഒമാനിൽ പെട്രോൾ ഡീസൽ വിലയിൽ ജൂണിൽ മാറ്റമില്ല

പുതിയ അറിയിപ്പ് അനുസരിച്ച് ഒമാനിൽ വിവിധ തരം പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് വിലയിൽ മാറ്റമില്ല. മെയ് മാസത്തിലെ വില തന്നെ ജൂണിലും തുടരും. അന്താരാഷ്ട്ര മാർക്കറ്റിലെ വിലനിലവാരം കൂടി താരതമ്യം ചെയ്താണ് ഒമാനിൽ പ്രാദേശിക വില നിശ്ചയിക്കുന്നത്.

ഒമാനിൽ ഇന്ന് മഴയ്‌ക്ക് സാധ്യത

ഒമാനിൽ ഈദ് അൽ ഫിത്ർ ദിനമായ ഇന്ന് ( ജൂൺ 5 ) പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ദൂര യാത്രകൾക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കണം. പലയിടങ്ങളിലും ചാറ്റൽ മഴ കിട്ടും.