നീണ്ട ഈദ് അവധി, ഒമാനിലേക്ക് സന്ദർശക പ്രവാഹം

31
യുഎ ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഈദ് അവധി ചിലവിടാൻ ആളുകൾ പോകുന്ന ഒമാനിൽ ഇത്തവണയും വലിയ തോതിൽ സന്ദർശക പ്രവാഹം അനുഭവപ്പെടുന്നതായി റിപോർട്ടുകൾ പറയുന്നു. ഇത്തവണ യുഎ യിൽ ഒരു സമ്പൂർണ വാരം അവധി ആയിരിക്കെ സാധാരണ വിദേശി കുടുംബങ്ങൾ ഒന്നിച്ചു കാറുകളിൽ ഹത്ത, അലൈൻ അതിർത്തികളിലൂടെ ഒമാനിലേക്ക് തത്സമയ വിസ അടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ കാണാം. ഒമാനിൽ ആകട്ടെ, മറ്റു പല ഗവർണറേറ്റുകളിൽ നിന്നും കൂട്ടത്തോടെ കുടുംബങ്ങൾ മസ്‌ക്കറ്റിൽ എത്തിക്കൊണ്ടിരിക്കുകയാണ് ഈദ് ആഘോഷിക്കാൻ.
ഇത്തവണ ഈദ് ആഘോഷങ്ങൾക്കിടെ പടക്കങ്ങൾ പൊട്ടിക്കരുതെന്ന് ഒമാൻ ഭരണകൂടം ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ആളുകളും ഒമാനിലെ വൈവിധ്യമാർന്ന പരമ്പരാഗത ഭക്ഷണ പദാർത്ഥങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോൾ. 500 ഓളം ഹോട്ടലുകൾ ആളുകളെ ഉൾക്കൊള്ളാൻ ഒമാനിൽ സജ്ജമായിട്ടുണ്ട്. മൊത്തം 6000 ൽ അധികം കിടക്കകൾ ടുറിസ്റ്റുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. സലാലയിലും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മസ്ക്കറ്റിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കാൻ ആയിരങ്ങളാണ് ഇത്തവണയും എത്തുന്നത്.