/കൊടും വേനലിൽ പുറത്തു ജോലി ചെയ്യരുതെന്ന് ഒമാൻ തൊഴിലാളികളോട് 

കൊടും വേനലിൽ പുറത്തു ജോലി ചെയ്യരുതെന്ന് ഒമാൻ തൊഴിലാളികളോട് 

ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ വർധിച്ച ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൺസ്‌ട്രക്‌ക്ഷൻ മേഖലയിലെ തൊഴിലാളികളും മറ്റുള്ളവരും നട്ടുച്ച നേരം പുറത്തുനിന്നുള്ള ജോലികളിൽ മുഴുകരുതെന്നു ബന്ധപ്പെട്ട മന്ത്രാലയം കമ്പനികളോടും തൊഴിലാളികളോടും അഭ്യർത്ഥിച്ചു . നിയമ ലംഘനം നടത്തിയാൽ പിഴ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു . ഉച്ചയ്‌ക്ക് 12 .30 മുതൽ 3 .30 വരെയാണ് ഇത്തരത്തിൽ പുറത്തുള്ള ജോലിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.