അറബിക്കടലിലുണ്ടായ ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യത; ജാഗ്രതാ നിർദ്ദേശം

7

വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിന് 240 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനാണ് സാധ്യത. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.