ഒമാൻ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കണ്ടെത്തി

മസ്കറ്റ്: ഒമാനിലെ മാർക്കറ്റിൽ നിന്നും ഏകദേശം 10 കിലോ മത്സ്യം ഭഷ്യയോഗ്യമല്ലെന്നു കണ്ടെത്തി. ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റും ബന്ധപ്പെട്ട അധികാരികളും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇവർക്കെതിരെ ആരോഗ്യ സുരക്ഷാ ലംഘനം ചുമത്തിയിട്ടുണ്ട്.

ഒമാനിൽ ശൈത്യം തുടങ്ങുന്നു

മസ്കറ്റ്: ഒമാനിൽ ശൈത്യകാലം തുടങ്ങുന്നു. ശിശിരകാലത്തിനു വിരാമമിട്ടുകൊണ്ട് ഞായറാഴ്ച മുതൽ തണുപ്പ് ആരംഭിച്ചതായി ഒമാനി കലണ്ടർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സൂര്യൻ തെക്ക്-കിഴക്ക് ഉദിക്കുകയും കാപ്രിക്കോണിന്റെ തെക്കേ അറ്റത് ലംബമായി എത്തുകയും ചെയ്യുന്നതിനാൽ ശൈത്യം കൂടുമെന്നാണ് റിപ്പോർട്ടുകൾ. പകൽ സമയം കുറഞ്ഞു രാത്രി കാലം വർധിക്കാൻ ഇത് കാരണമാകും.

ഷാർഖിയയിലെ മൂന്ന് സ്ഥലങ്ങൾ ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങൾ

മസ്‌കറ്റ് : ഷാർഖിയയിലെ മൂന്ന് സ്ഥലങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളായി ടൂറിസം മന്ത്രി അഹ്‌മദ്‌ ബിൻ നാസർ അൽ മഹ്റിസി പ്രഖാപിച്ചു. നോർത്ത് ഷാർഖിയ മുതൽ സൗത്ത് ഷാർഖിയ വരെ നീളുന്ന മണലാരണ്യവും വുസ്ത ഗവർണറേറ്റും വിനോദ സഞ്ചാര മേഖലയായി കണക്കാക്കും. ഷഗത് മ്റീഖ്, ഷഗത് ഉം ദൽമാ,…

നിർദ്ദിഷ്ട സ്ഥലത്ത് നിന്ന് മാറി പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾക്ക് പിഴ

മസ്കറ്റ്: മുനിസിപ്പാലിറ്റി നിർദ്ദേശിച്ച സ്ഥലത്ത് നിന്ന് മാറി പ്രവർത്തിക്കുന്ന മൊബൈൽ ഫുഡ് ട്രക്കുകൾക്ക് 50 റിയാൽ പിഴ ചുമത്തും. നിർദ്ദിഷ്ട സ്ഥലത്ത് വെച്ച് ഇവർക്ക് അധികൃതരുടെ അനുവാദത്തോടുകൂടി റെഡി മെയ്ഡ് ഭക്ഷണപദാർത്ഥങ്ങൾ ലൈസൻസുള്ള ഔട്ട് ലെറ്റുകളിൽ നിന്നും വാങ്ങി വിൽക്കാം. ഏതെങ്കിലും കോഫീ ഷോപ്പിൽ നിന്നോ റെസ്റ്റോറന്റിൽ നിന്നോ…

ഒമാനിൽ മൊബൈൽ കഫേകൾക്ക് പ്രവർത്തിക്കാൻ പുതിയ നിയമ ഭേദഗതികൾ വരുന്നു 

മസ്‌ക്കറ്റ് : ഒമാനിൽ ഇപ്പോൾ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ കഫേകൾ ഇനി മുതൽ ഇലക്ട്രിക് സ്റ്റവ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന നിയമ ഭേദഗതി വന്നിട്ടുണ്ട്. മാത്രമല്ല സാൻഡ് വിച്ചുകൾ അടക്കമുള്ള സാധാരണ ലഘു ഭക്ഷണങ്ങൾ മാത്രമാണ് പരമാവധി ഇവിടെ തയ്യാറാക്കി വിൽക്കാൻ ഭേദഗതി അനുവദിക്കുന്നത്. അല്ലാതെ റെസ്റ്റോറന്റുകളിൽ കിട്ടുന്ന…