/സുൽത്താൻ ഖാബൂസ് സുഖം പ്രാപിക്കുന്നു

സുൽത്താൻ ഖാബൂസ് സുഖം പ്രാപിക്കുന്നു

മസ്കറ്റ്: ഒമാൻ രാജാവ് സുൽത്താൻ ഖാബൂസ് സുഖം പ്രാപിക്കുന്നുവെന്ന് ഒമാൻ രാജ കോടതിയിലെ ദിവാൻ അറിയിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്ത എല്ലാവര്ക്കും തന്റെ നന്ദി അറിയിക്കുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാൻ രാജ്യത്തെ കാത്തു സൂക്ഷിക്കാനും ജനങ്ങൾക്ക് ഉന്നമനവും പുരോഗമാനവും ഉണ്ടാകട്ടെ എന്നും ദൈവത്തോട് പ്രാര്ഥിക്കുന്നതായി സുൽത്താൻ പറഞ്ഞു.