/1320 കോടി റിയാൽ : ഒമാൻ ബജറ്റിന് സുൽത്താൻറെ അംഗീകാരം

1320 കോടി റിയാൽ : ഒമാൻ ബജറ്റിന് സുൽത്താൻറെ അംഗീകാരം

മസ്കറ്റ്: 1320 കോടി ദിർഹത്തിന്റെ ഒമാൻ ബജറ്റിന് സുൽത്താൻ ഖാബൂസിൻറെ അംഗീകാരം. വിഷൻ 2040, പത്താം പഞ്ചവത്സര വികസനപദ്ധതി എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് വാർഷിക ബജറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. എണ്ണവില ബാരലിന് 58 ഡോളറാണ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതു പ്രകാരം മൊത്തം വരുമാനം 1070 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 6 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കാർഷികമേഖലയിൽ വൈവിധ്യവൽക്കരണം ഊർജിതമാക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണ് ഈ വർഷത്തെ ബജറ്റ്.