/അമേരിക്കയുടെ അതി സാഹസികത കാരണം ഇറാന് സംഭവിച്ച കൈപ്പിഴയാണ് ഉക്രൈൻ വിമാനാപകടമെന്ന് ഇറാൻ

അമേരിക്കയുടെ അതി സാഹസികത കാരണം ഇറാന് സംഭവിച്ച കൈപ്പിഴയാണ് ഉക്രൈൻ വിമാനാപകടമെന്ന് ഇറാൻ

അമേരിക്കയുടെ അതി സാഹസികതയെ ചോദ്യം ചെയ്യാനും നേരിടാനും ഇറാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഒരു കയ്യബദ്ധമാണ് ഉക്രൈൻ വിമാനം നിലം പതിക്കാൻ കാരണമായതെന്ന്  ഇറാൻ വ്യകത്മാക്കി . ഇങ്ങയൊരു അപകടം ഉണ്ടാക്കാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നതല്ല . മനുഷ്യർക്ക് സംഭവിക്കാവുന്ന ഒരു കയ്യബദ്ധമായി ഇതിനെ കാണേണ്ടതുണ്ടെന്ന് ഇറാന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ആരുടെ ഭാഗത്തു നിന്നാണ് ഇങ്ങനെയൊരു പിഴ വന്നതെന്ന് പരിശോധിച്ചുവരികയാണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഇറാൻ പറഞ്ഞു . ജനുവരി 8 നു രാവിലെ ടെഹ്റാനിൽ നിന്ന് പറന്നുയർന്ന ഉക്രൈൻ വിമാനത്തിൽ ഇറാന്റെ മിസൈൽ അബദ്ധത്തിൽ പതിച്ച് അതിലുണ്ടായിരുന്ന 176 പേരും മരണമടഞ്ഞിരുന്നു . കൂടുതലും ഇറാനികളും ഇറാനിയൻ കനേഡിയൻ പൗരത്വം ഉള്ളവരുമായിരുന്നു ദുരന്തത്തിൽ പെട്ടത്. അമേരിക്കയുടെ ഇറാഖിലെ സൈനിക കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയ ശേഷമാണു ഒരു മിസൈൽ ലക്ഷ്യത്തിൽ നിന്ന് മാറി ഉക്രൈൻ വിമാനത്തിൽ പോയി പതിച്ചത് . അതി വെളുപ്പിനായിരുന്നു മിസൈൽ പായിച്ചത് . എന്നാൽ ഈ വിമാനം ഒരുമണിക്കൂർ വൈകി രാവിലെ ൬ മണിയോടെയായിരുന്നു പറന്നുയർന്നത്