/സൊഹാർ എയർ പോർട്ടിൽ യാത്രക്കാരുടെ  തിരക്കേറുന്നു , ഒപ്പം കൂടുതൽ വിമാന കന്പനികളും.

സൊഹാർ എയർ പോർട്ടിൽ യാത്രക്കാരുടെ  തിരക്കേറുന്നു , ഒപ്പം കൂടുതൽ വിമാന കന്പനികളും.

ഒമാനിലെ സൊഹാർ എയർ പോർട്ട് ക്രമേണ മികച്ച തിരക്കിലേക്ക് പ്രവേശിക്കുകയാണ്. ആയിരങ്ങൾ സൊഹാർ എയർ പോർട്ടിനെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട് . ഖത്തർ എയർ വേസ് , എയർ അറേബ്യ എന്നിവയ്‌ക്ക് പുറമെ ഇറാന്റെ ക്വിഷം എയർ വേസ് കഴിഞ്ഞ ദിവസം മുതൽ സോഹാറിൽ നിന്ന് സർവീസ് ആരംഭിച്ചത് വലിയ നാഴികക്കല്ലായി മാറിയിട്ടുണ്ട് . സലാം എയർ നേരത്തെ തന്നെ സോഹാറിൽ നിന്ന് സലാലയിലേക്കുള്ള ആഭ്യന്തര സർവീസ് ഓപ്പറേറ്റ് ചെയ്തുവരികയാണ് . ആഭ്യന്തര ടൂറിസം വികസനത്തിനും വ്യാപാരത്തിനും സൊഹാർ എയർ പോർട്ടിന്റെ വിജയം നിർണായക സ്വാധീനമായി മരുകയാണിപ്പോൾ.