/ഒമാനില്‍ അഞ്ച് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ അഞ്ച് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ അഞ്ച് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ യിതി ഏരിയയില്‍ കടലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യിതി ഏരിയയിലെ കടലില്‍ ഒമാനി പൗരനെ കാണാതായെന്ന വിവരം സിവില്‍ ഡിഫന്‍സിന് ലഭിക്കുന്നത്. അന്നുമുതല്‍ തെരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ കടലില്‍ വെച്ച് മത്സ്യബന്ധന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.