/ഒമാനിൽ ചികിത്സ ലഭിക്കാൻ ബാങ്ക് കാർഡും തിരിച്ചറിയൽ കാർഡും നിർബന്ധം

ഒമാനിൽ ചികിത്സ ലഭിക്കാൻ ബാങ്ക് കാർഡും തിരിച്ചറിയൽ കാർഡും നിർബന്ധം

മസ്കറ്റ്: ചികിത്സ തേടുന്ന വ്യക്തിയുടെ ബാങ്ക് കാർഡും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി ഒമാനിലെ റോയൽ ഹോസ്പിറ്റൽ. ആശുപത്രിയുടെ എല്ലാ കേന്ദ്രങ്ങളിലും ഈ നിയമം നടപ്പിലാക്കും.

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ചികിത്സ സേവന ഫീസ് ചട്ടങ്ങളനുസരിച്ച് ജനുവരി മുതൽ റോയൽ ഹോസ്പിറ്റലിന്റെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ രജിസ്ട്രേഷൻ ഫീസ് ശേഖരണം ബാങ്ക് കാർഡ് വഴിയാക്കി എന്ന് റോയൽ ഹോസ്പിറ്റൽ അറിയിച്ചു. തിരിച്ചറിയൽ കാർഡ് ഹാജരാകാത്ത സന്ദർശകരെ ഔട്ട് പേഷ്യൻറ്റ് ക്ലിനിക്കുകളിൽ രജിസ്റ്റർ ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. (ആദ്യ സന്ദർശനത്തിൽ)