/വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് ഒമാനിൽ അംഗീകാരമില്ല

വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് ഒമാനിൽ അംഗീകാരമില്ല

മസ്കറ്റ്: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സ്ഥാപനങ്ങളിൽനിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന സർട്ടിഫിക്കറ്റുകൾക്ക് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ അംഗീകാരമില്ല.ഓമനിതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തുല്യതാ അക്കാദമിക് യോഗ്യത കളെയും അംഗീകരിക്കുന്ന സമിതിയാണ് തീരുമാനമെടുത്തിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ സ്ഥാപനങ്ങളുടെയും എല്ലാ കോഴ്സുകളും തള്ളുകയില്ല. എന്നാൽ അവ പഠിച്ച് വിലയിരുത്തിയ ശേഷം മാത്രമേ അതിൽ തീരുമാനം എടുക്കു.

2015 ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി നൽകിയ ഒരു ഫിലോസഫി പി എച്ച് ഡി ക്കും കമ്മിറ്റി അംഗീകാരം നൽകിയില്ല എന്നാണ് റിപ്പോർട്ട്. ഈ പി എച്ച് ഡി ഉള്ളയാൾക്ക് മന്ത്രാലയം അംഗീകരിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല എന്നതാണ് കാരണം.

വിദൂര വിദ്യാഭ്യാസ പഠനം മന്ത്രാലയം ശുപാർശ ചെയ്യുന്നില്ല. ഇന്ത്യയിൽ എല്ലാ തലങ്ങളിലുമുള്ള ഒരു വിദൂര വിദ്യാഭ്യാസ രീതിയും മന്ത്രാലയം അംഗീകരിക്കുന്നില്ല.