/വിദേശി തടവുകാരെ അവരുടെ രാജ്യങ്ങൾക്ക് വിട്ടുകൊടുക്കാനൊരുങ്ങി കുവൈത്ത്

വിദേശി തടവുകാരെ അവരുടെ രാജ്യങ്ങൾക്ക് വിട്ടുകൊടുക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ്: കുവൈത്തിലെ വിദേശികളായ തടവുകാരെ അവരുടെ രാജ്യങ്ങൾക്ക് കൈമാറാൻ കുവൈത്ത് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നിർദേശം വിദേശ രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. അതിനാൽ ഈ രാജ്യങ്ങളുമായി തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി നടപ്പിലാക്കാൻ വൈകുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിച്ചു വരുന്നതിനാലാണ് പുതിയ നീക്കം. ജയിലുകളിലെ തിരക്ക് കുറഞ്ഞാൽ തടവുകാരുടെ ആരോഗ്യപരിരക്ഷ അടക്കമുള്ള ചിലവുകളിൽ സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയും. രാജ്യരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവർ ഒഴികെയുള്ള തടവുകരെയാണ് കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ശിക്ഷാകാലാവധിയുടെ ബാക്കിഭാഗം സ്വന്തം രാജ്യത്ത് അനുഭവിക്കണം എന്ന നിബന്ധനയിലാണ് കൈമാറുന്നത്.

കുവൈത്തിലെ ജയിലുകളിൽ സ്ത്രീകളടക്കം 500ഓളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.