/ഒമാനിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മസ്കറ്റ്: മയക്കുമരുന്ന് കൈവശംവെച്ചതിനും ഉപയോഗിച്ചതിനും മൂന്നു പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൂന്ന് പേരും ഏഷ്യക്കാരാണ് എന്നാണ് റിപ്പോർട്ട്. പിടിയിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. മയക്കുമരുന്നിന്റെയും നിരോധിത മരുന്നുകളുടെയും ഉപയോഗം തടയുന്നതിനുള്ള പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് മയക്കുമരുന്നുപയോഗം പൂർണ്ണമായി തടയാനുള്ള ശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.