/പിഴകള്‍ ഇനി രാജ്യം വിടും മുൻപ് ഓണ്‍ലൈനായി അടക്കാം

പിഴകള്‍ ഇനി രാജ്യം വിടും മുൻപ് ഓണ്‍ലൈനായി അടക്കാം

രാജ്യത്തു താമസിക്കുന്ന സമയം ലഭിച്ച പിഴകള്‍ ഇനി രാജ്യം വിടും മുൻപ് ഓണ്‍ലൈനായി അടക്കാം. വിദേശികള്‍ക്കുമായി റോയല്‍ ഒമാന്‍ പൊലീസാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിസ, റസിഡന്‍സ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും ട്രാഫിക് പിഴകള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈനായി പണമടക്കാന്‍ സാധിക്കും. പിഴ അടയ്ക്കുന്നതിന്റെ വിശദമായ വിവരങ്ങള്‍ പോലീസ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ഇത്തരം പിഴകള്‍ അടക്കുന്നതിന് വിമാനത്താവളത്തിലാണു സംവിധാനമുണ്ടായിരുന്നത്.
www.rop.gov.om എന്ന വെബ്‌സൈറ്റില്‍ നല്‍കിയ ഫോറം പൂരിപ്പിച്ചാണ് പിഴ അടക്കേണ്ടത്. പേയ്‌മെന്റ് നടത്തിയ ശേഷം റെസീപ്റ്റ് പ്രിന്റ് എടുക്കുകയും വേണം. പിഴയടച്ചവര്‍ക്ക് നേരിട്ട് പാസ്‌പോര്‍ട്ട് കൗണ്ടറുകളിലേക്കോ/ ഇ – ഗേറ്റ് കൗണ്ടറുകളിലേക്കോ പോയി ഡിപ്പാര്‍ച്ചര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും പൊലീസ് വ്യക്തമാക്കി. സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ യാത്രാ നടപടികള്‍ സുഗമമാക്കാന്‍ പുതിയ സംവിധാനം ഗുണം ചെയ്യുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.