/സുൽത്താൻ ഖാബൂസിന്റെ ഓർമയിൽ വിങ്ങിപ്പൊട്ടി ഒമാനിലെ ആദ്യ മജിലിസ് ശൂറ

സുൽത്താൻ ഖാബൂസിന്റെ ഓർമയിൽ വിങ്ങിപ്പൊട്ടി ഒമാനിലെ ആദ്യ മജിലിസ് ശൂറ

മസ്കറ്റ്: സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിന് ശേഷമുള്ള ആദ്യ മജിലിസ് ശൂറയിൽ വികാരഭരിതമായ രംഗങ്ങൾ. പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അംഗങ്ങൾ സുൽത്താനെ അനുസ്മരിച്ച് സംസാരിക്കവേ വിങ്ങിപ്പൊട്ടി. സുൽത്താനുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും കണ്ണീരോടെ പങ്കുവെച്ചു. എല്ലാവരുടെയും മനസ്സിൽ സുൽത്താൻ ഖാബൂസ് ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതിൻറെ സൂചനയാണിത്.

സുൽത്താൻ എല്ലാവരെയും വിശ്വാസത്തിലെടുത്തും പങ്കാളികളാക്കിയും മുന്നോട്ട് കൊണ്ടു പോയ രീതിയും മജിലിസ് ശൂറക്ക് അർഹമായ പ്രാതിനിധ്യം നൽകിയതും അംഗങ്ങൾ പ്രശംസിച്ചു. ആമുഖപ്രസംഗം നടത്തിയ സൂറാ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മവാലി ഈ സെഷനെ സുൽതാനോടുള്ള കൃതജ്ഞതയായി സമർപ്പിച്ചു.