/ആറ്റിങ്ങൽ കൊട്ടാരം പൈതൃക കേന്ദ്രമാക്കി മാറ്റാൻ 3 കോടി

ആറ്റിങ്ങൽ കൊട്ടാരം പൈതൃക കേന്ദ്രമാക്കി മാറ്റാൻ 3 കോടി

ആറ്റിങ്ങൽ : പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ കൊട്ടാരം പൈതൃക കേന്ദ്രമാക്കി മാറ്റാൻ വേണ്ടി 3 കോടി വകയിരുത്തി. ആറ്റിങ്ങൽ നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതുവഴി സാക്ഷാത്കരിക്കുന്നത്. 700 വർഷം പഴക്കമുള്ള കൊട്ടാരം അധികൃതരുടെ അനാസ്ഥമൂലം തകർച്ചയുടെ വക്കിലാണ്. ആറ്റിങ്ങലിന്റെ വിപ്ലവത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഇത്തരം അവശേഷിപ്പുകൾ കാത്ത് സൂക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. 2019 ഡിസംബർ 27ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് കൊട്ടാരം സന്ദർശിച്ച് സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് കത്ത് നൽകുമെന്ന് പറഞ്ഞിരുന്നു.

ആറ്റിങ്ങൽ പോലെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ പൈതൃക സംരക്ഷണത്തിനുവേണ്ടി ഇത്തവണ തുക വകയിരുത്തിയിട്ടുണ്ട്.