/ഇനി 25 രൂപയ്ക്ക് ഊണ് കിട്ടും

ഇനി 25 രൂപയ്ക്ക് ഊണ് കിട്ടും

തിരുവനന്തപുരം : 25രൂപയ്ക്ക് ഊണിന് കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. 20കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പു രഹിത കേരളം.