/മലയാളത്തിന്‍റെ പ്രിയ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസിന് ആദരമായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനം

മലയാളത്തിന്‍റെ പ്രിയ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസിന് ആദരമായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനം

തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസിന് ആദരമായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനം. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തും. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരങ്ങള്‍ നിരവധി തവണ കേരളത്തിലേക്കെത്തിച്ച കെ ജെ യേശുദാസ് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ ബഹുമതികള്‍ക്കും അര്‍ഹനായി.