/ഗാർഹിക തൊഴിലാളികളെ സ്വന്തം നിലയിൽ വിതരണം ചെയ്ത 66 സ്ഥാപനങ്ങള്ക്ക് വിലക്ക്

ഗാർഹിക തൊഴിലാളികളെ സ്വന്തം നിലയിൽ വിതരണം ചെയ്ത 66 സ്ഥാപനങ്ങള്ക്ക് വിലക്ക്

കുവൈറ്റ്: മറ്റുള്ളവർ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന ഗാർഹിക തൊഴിലാളികളെ സ്വന്തം നിലയിൽ വിതരണം ചെയ്ത 66 സ്ഥാപനങ്ങള്ക്ക് വിലക്ക്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ധനമന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. കരാർ വ്യവസ്ഥകൾക്ക് വിപരീതമായ ഇടപാടുകളും ചില സ്ഥാപനങ്ങളിൽ കണ്ടെത്തി. തൊഴിലുടമയ്ക്ക് തൊഴിലാളിയെ 24 മണിക്കൂറിനകം കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്ത ഓഫീസുകൾക്കെതിരെയും നടപടി എടുത്തതായി മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചു.