/മ്യൂസിയം- സാംസ്കാരിക മേഖലകളിൽ ഒമാനും മൊറോക്കോയും സഹകരിക്കും

മ്യൂസിയം- സാംസ്കാരിക മേഖലകളിൽ ഒമാനും മൊറോക്കോയും സഹകരിക്കും

മസ്കറ്റ്: മ്യൂസിയം – സാംസ്കാരിക മേഖലകളിൽ ഓമനും മൊറോക്കോയും പരസ്പരം സഹകരിക്കും. ഒമാൻ നാഷണൽ മ്യൂസിയം ഡയറക്ടർ ജമാൽ ബിൻ ഹസ്സൻ അൽ മൂസാവിയും മൊറോക്കോ നാഷണൽ മ്യൂസിയം ഫൗണ്ടേഷൻ ചെയർമാൻ മെഹദി അൽ ഖുതുബിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലും പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രദർശന വസ്തുക്കളുടെ കൈമാറ്റത്തിനും ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ട്. ഇരുരാജ്യങ്ങളിലെയും ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പ്രചാരണത്തിന് ഇത് സഹായകമാകും.