/പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മസ്‌കത്ത്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആശ്രിത ബ്ളസി ഗായൻസ് (16) ആത്മഹത്യ ചെയ്തു. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ 10ആം ക്ലാസിൽ പഠിക്കുന്ന തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടക്കേണ്ടുന്ന എല്ലാ പരീക്ഷകളും സ്‌പെഷ്യൽ ക്ളാസുകളും മാറ്റിവച്ചതായി സ്‌കൂൾ അധിക്യതർ അറിയിച്ചു. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമാനിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശനിയാഴ്ച സ്കൂളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം നടന്നിരുന്നു. പരീക്ഷാപ്പേടിയാകാം കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. വിദ്യാർഥികളുടെ പരീക്ഷാപ്പേടിയകറ്റാൻ സ്കൂളിൽ നിയമിച്ചിട്ടുള്ള കൗൺസിലർമാർ വേണ്ട ശ്രമങ്ങൾ നടത്തുന്നില്ല എന്നും ആക്ഷേപം ഉണ്ട്. ആത്മഹത്യാ വിവരം അറിഞ്ഞതോടെ രക്ഷകർത്താക്കൾ ആശങ്കയിലാണ്.