ഓസ്കർ: ബ്രാഡ് പിറ്റ് മികച്ച സഹനടൻ, ലോറഡോൺ സഹനടി, പാരസൈറ്റ് മികച്ച തിരക്കഥ

34

ലോസെഞ്ചൽസ്: 92-മത് ഓസ്കാർ പ്രഖ്യാപനത്തിന് തുടക്കമായി. ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള ഓസ്കർ നേടി. ‘മാരേജ് സ്റ്റോറി’യിലെ ഡിവോഴ്സ് അഭിഭാഷകയെ അവതരിപ്പിച്ച ലോറ ഡോൺ മികച്ച സഹനടിയായി. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച ‘പാരസൈറ്റ്’ എന്ന സിനിമയ്ക്കാണ് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ.

‘ടോയ്സ്റ്റോറി 4’ മികച്ച ആനിമേഷൻ സിനിമയും ‘ഹെയർ ലവ്’ ആനിമേറ്റഡ് ഹ്രസ്വ ചിത്രവുമായി. ‘അമേരിക്കൻ ഫാക്ടറിയാണ്’ മികച്ച ഫീച്ചർ ഡോക്യുമെൻററി ക്കുള്ള പുരസ്കാരം നേടിയത്. ചൈനീസ് മുതലാളിമാരുടെയും വർക്കിംഗ് ക്ലാസ് ആയ തൊഴിലാളികളുടെയും ആശയവിനിമയം പറയുന്ന ഡോക്യുമെൻററിയാണിത്.

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ദ ‘നൈബേഴ്സ് വിന്ഡോയാണ്’. ഹോളിവുഡ് ചരിത്രം പറയുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ മികച്ച പ്രൊഡക്ഷൻ ഡിസൈൻ പുരസ്കാരം നേടി. ‘ലിറ്റിൽ വിമന്’ മികച്ച വസ്ത്രാലങ്കാരം പുരസ്കാരം ലഭിച്ചു.