ഓസ്കർ: മികച്ച നടൻ വോക്വിൻ ഫീനിക്സ്, മികച്ച നടി റെനീ സെൽവെഗർ

24

92 – മത് ഓസ്കർ വേദിയിൽ ‘ജോക്കർ’ ലെ അഭിനയത്തിലൂടെ വോക്വിൻ ഫീനിക്സ്ന് മികച്ച നടനുള്ള പുരസ്കാരം. ‘ജൂഡി’ ലെ അഭിനയത്തിന് റെനീ സെൽവഗാർ മികച്ച നടിയായി.

“ഞാൻ പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. എനിക്ക് രണ്ടാംതവണയും അവസരം നൽകിയ എല്ലാവർക്കും നന്ദി. അങ്ങനെയാണ് സമൂഹം മുന്നോട്ട് പോകേണ്ടത്- പരസ്പരം സഹകരിച്ചും സഹായിച്ചും.” വോക്വിൻ പറഞ്ഞു.

ലോകത്തിലെ കുടിയേറ്റക്കാർക്കും തൻറെ കുടുംബത്തിനും സഹപ്രവർത്തകർക്കും റെനീ സെൽവഗാർ പുരസ്കാരം സമർപ്പിച്ചു.