/നഴ്‌സുമാർക്കും വിദേശ വിദ്യാർത്ഥികൾക്കും ഇനി കുവൈറ്റിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല

നഴ്‌സുമാർക്കും വിദേശ വിദ്യാർത്ഥികൾക്കും ഇനി കുവൈറ്റിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല

കുവൈറ്റ്: നഴ്സുമാർക്കും വിദേശ വിദ്യാർഥികൾക്കും കുവൈത്തിൽ പുതിയതായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ലെന്ന് കുവൈറ്റ് തീരുമാനിച്ചു. നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് ഉത്തരവ് പുറപ്പെടുവിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.