/കുവൈറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെക്കും

കുവൈറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെക്കും

കുവൈറ്റ്: കുവൈറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് നിർദേശം നൽകി. ബൈക്ക് അപകടങ്ങൾ പെരുകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവിറക്കിയത്. ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് വ്യവസ്ഥകളും ചട്ടങ്ങളും പുനരവലോകനം ചെയ്ത് തീർപ്പാക്കുന്നത്‌വരെ ഡെലിവറി ലൈസൻസ് അനുവദിക്കരുതെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

പൊതുമരാമത്ത് മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാൻസ്പോർട്ട് എന്നിവയുമായി നിരത്തുകളിലെ ഇരുചക്രവാഹനങ്ങൾ നിയന്ത്രിക്കുന്നതിനെപറ്റിയും ചർച്ച നടന്നു വരുന്നു.