/കുവൈത്തിലെ മണ്ണിടിച്ചിൽ ദുരന്തം: ആറുപേർ മരിച്ചു

കുവൈത്തിലെ മണ്ണിടിച്ചിൽ ദുരന്തം: ആറുപേർ മരിച്ചു

കുവൈറ്റ്: കുവൈത്തിലെ നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച പ്രവാസികളുടെ എണ്ണം ആറായി. മുത്ല ഭവന പദ്ധതി സ്ഥലത്ത് മാൻഹോൾ സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് മണ്ണും പാറക്കൂട്ടങ്ങളും പതിച്ചതാണ് അപകടകാരണം. ചൈനീസ് കമ്പനിക്ക് കീഴിലെ 9 നിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ മാത്രമാണ് രക്ഷിക്കാനായത്. കഴിഞ്ഞദിവസം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണം ആറായി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.