/ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്ക് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സേവനം വ്യാപിപ്പിക്കുന്നു

ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്ക് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സേവനം വ്യാപിപ്പിക്കുന്നു

കുവൈറ്റ്: ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്ക് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സേവനങ്ങൾ വ്യാപിക്കുന്നു. മാനുഷിക സേവനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് റെഡ് ക്രസന്റ് പ്രസിഡൻറ് ഡോ. ഹിലാൽ അൽ സായർ പറഞ്ഞു.

ലെബനൻ, ജോർദാൻ, തുർക്കി എന്നിവിടങ്ങളിലുള്ള സിറിയൻ അഭയാർത്ഥി ക്യാമ്പുകളിൽ റെഡ് ക്രോസ് സൊസൈറ്റി വൈദ്യ സഹായം നൽകിയിട്ടുണ്ട്. ജോർദാനിൽ കുവൈറ്റ് റെഡ് ക്രോസ് സൊസൈറ്റിയുടെ വൈദ്യസംഘം സേവനം തുടരുന്നതായും അദ്ദേഹം അറിയിച്ചു.